പാതാളത്തിലേക്ക് വീണാലും ആകാശത്തിലേക്ക് വലിച്ചുകയറ്റും: പേര് സൂര്യ, ടീം മുംബൈ

Webdunia
ഞായര്‍, 10 ഏപ്രില്‍ 2022 (09:49 IST)
സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ കരകയറ്റുക എന്നത് ശീലമാക്കിയിരിക്കുകയാണ് മുംബൈയുടെ ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ടീം ഒന്നാകെ തകർന്നടിയുമ്പോഴും മുംബൈയെ പലപ്പോഴും കൈപ്പിടിച്ചുയർത്തിയത് സൂര്യകുമാർ യാദവിൻറ്റെ ഇന്നിങ്സുകളായിരുന്നു. ഇന്നലെ ആർസി‌ബിക്കെ‌തിരെ നടന്ന ഐപിഎൽ മത്സരത്തിലും സംഭവിച്ചത് മറ്റൊന്നല്ല.
 
മത്സരത്തിൽ ആറിന് 79 റണ്‍സില്‍ നിന്നും മുംബൈയെ 20 ഓവറിൽ ആറിന് 151 എന്നതിലേക്കെത്തിച്ചത് സൂര്യയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. ടീം സമ്മർദ്ദത്തിൽ നിൽക്കുമ്പോഴും തന്റെ സ്വതസിദ്ധമായ കളിയിലൂടെ സ്കോറിങ് റേറ്റ് കുറയാതെ തന്നെ റൺസ് ഉയർത്താൻ സൂര്യയ്ക്കുള്ള കഴിവ് വിസ്‌മയിപ്പിക്കുന്നതാണ്. വെറും 37 ബോളില്‍ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുമടക്കം പുറത്താവാതെ 68 റണ്‍സാണ് സൂര്യ ഇന്നലെ അടിച്ചുകൂട്ടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article