എന്നാൽ പുറത്തുവരുന്ന കണക്ക് പ്രകാരം ഇത്തവണത്തെ ഐപിഎൽ വ്യൂവർഷിപ്പിൽ വലിയ ഇടിവ് നേരിട്ടതായാണ് കാണുന്നത്.കഴിഞ്ഞ വർഷം തുടക്കത്തിൽ 3 .75 ഉണ്ടായിരുന്ന റേറ്റിംഗ് ഇത്തവണ 2 .52 ആയിരിക്കുകയാണ്. ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് എന്നിവരുടെ മോശം പ്രകടനമാണ് വ്യൂവർഷിപ്പ് കുറയാൻ ഇടയാക്കിയതെന്നാണ് സൂചന.
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങൾ പിന്നിടുമ്പോൾ സൂപ്പർ ടീമുകളായ ചെന്നൈയും മുംബൈയും പോയന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ഈ ടീമുകൾക്കൊപ്പം ആർസിബിയും പോയന്റ് പട്ടികയിൽ മുന്നേറിയില്ലെങ്കിൽ അത് വ്യൂവർഷിപ്പിൽ പ്രതിഫലിക്കും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ചെന്നൈ, മുംബൈ ടീമുകളുടെ പ്രകടനത്തിൽ ഏറ്റവും നെഞ്ചിടിപ്പ് അനുഭവിക്കുന്നത് ബിസിസിഐ തന്നെയായിരിക്കും.