കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായ നാമമായിരുന്നു ബ്രെവിസിന്റേത്. ഡിവില്ലിയേഴ്‌സിന് സമാനമായി ഭയമില്ലാതെ ബാറ്റ് വീശുന്ന പയ്യനെ ഐപിഎല്ലിൽ വമ്പൻമാരായ മുംബൈ ആയിരുന്നു സ്വന്തമാക്കിയത്. തന്റെ കന്നി മത്സരത്തിൽ 19 പന്തിൽ നിന്നും 29 റൺസാണ് താരം സ്വന്തമാക്കിയത്. 2 ഫോറും 2 സിക്‌സും ഇതിൽ ഉൾപ്പെടുന്നു.