'കോലി ബ്രേക്ക് എടുത്തതുകൊണ്ട് എന്ത് പ്രയോജനം'; വ്യത്യസ്ത അഭിപ്രായവുമായി സുനില്‍ ഗവാസ്‌കര്‍

Webdunia
തിങ്കള്‍, 9 മെയ് 2022 (15:48 IST)
വിരാട് കോലിയുടെ ഫോംഔട്ടില്‍ വ്യത്യസ്ത അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കോലി ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കണമെന്ന് രവി ശാസ്ത്രി അടക്കമുള്ളവര്‍ അഭിപ്രായപ്പെടുമ്പോഴാണ് അതില്‍ നിന്നു വിഭിന്നമായ അഭിപ്രായം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. 
 
ബ്രേക്ക് എടുക്കുകയല്ല കോലിയുടെ കളി മെച്ചപ്പെടാനുള്ള പോംവഴിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കളിക്കാതെയിരുന്നാല്‍ എങ്ങനെയാണ് കളി മെച്ചപ്പെടുകയെന്നും അദ്ദേഹം ചോദിച്ചു. 
 
' ഇന്ത്യയ്ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ കളിക്കാതെയിരിക്കണമെന്ന് ബ്രേക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ക്കായിരിക്കണം എപ്പോഴും പ്രഥമ പരിഗണന. നിങ്ങള്‍ കളിക്കാതിരുന്നാല്‍ പിന്നെ എങ്ങനെയാണ് ഫോം വീണ്ടെടുക്കാന്‍ സാധിക്കുക? ഡ്രസിങ് റൂമില്‍ ഇരുന്നാല്‍ ഫോം വീണ്ടെടുക്കാന്‍ സാധിക്കില്ല. കൂടുതല്‍ കളിക്കുമ്പോള്‍ ഫോം വീണ്ടെടുക്കാനുള്ള സാധ്യത കൂടുതല്‍ ലഭിക്കും. കോലി ഇന്ത്യയ്ക്കായി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. നാമെല്ലാവരും അത് ആഗ്രഹിക്കുന്നു. അവന്‍ വീണ്ടും വലിയ റണ്‍സ് നേടുന്നത് കാണാന്‍ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു,' ഗവാസ്‌കര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article