ആകെ തകർന്ന് കോലി, ഡ്രെസ്സിങ് റൂമിൽ നാടകീയ സംഭവങ്ങൾ

തിങ്കള്‍, 9 മെയ് 2022 (09:52 IST)
ഐപിഎല്ലിൽ ഈ സീസണിൽ മൂന്ന് തവണ ഗോൾഡൻ ഡക്കായതിന്റെ നാണക്കേടിലാണ് സൂപ്പർ താരം വിരാട് കോലി. ക്രിക്കറ്റ് ലോകം അടക്കിഭരിച്ച കോലിയുടെ ഈ പതനം ആരാധകർക്കും വേദന നൽകുന്ന കാര്യമാണ്. മത്സരത്തിൽ റൺസൊന്നും എടുക്കാതെ പുറത്തായതിൽ കോലി വളരെയേറെ നിരാശനാണെന്നാണ് ഡ്രെസ്സിങ് റൂമിൽ സംഭവിച്ച കാര്യങ്ങളും വ്യക്തമാക്കുന്നത്.
 
പുറത്തായി ഡഗ് ഔട്ടി‌ൽ എ‌ത്തിയതിന് പിന്നാലെ വിരാട് കോലിയെ ടീമിന്റെ മുഖ്യ പരിശീലകൻ സഞ്ജയ് ബംഗാർ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നത് ടിവി സ്ക്രീനിൽ കാണാമായിരുന്നു. മാത്രമല്ല ഡ്രെസ്സിങ് റൂമിൽ നിരാശനായി കോലി ഒറ്റയ്ക്കിരുന്ന് കയർക്കുന്ന കാ‌ഴ്‌ചകളും പുറത്തുവന്നിട്ടുണ്ട്.
 
ഐപിഎല്ലിൽ ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 19.63 ശരാശരിയിൽ 219 റൺസാണ് കോലിയുടെ ‌സംഭാവന. ക്രീസിൽ ഏറെ നേരം പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനാൽ തന്നെ ടി20 യിൽ മോശമായി കണക്കാക്കുന്ന 111. 34 സ്ട്രൈക്ക് റേറ്റ് മാത്രമാണ് കോലിയ്ക്കുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍