ഈ സ്ട്രൈക്ക്റേറ്റിലൊന്നും വലിയ കാര്യമില്ല, ഐപിഎൽ പുതിയ സീസണിന് മുൻപെ ലഖ്നൗ നായകൻ

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (18:18 IST)
സ്ട്രൈക്ക്റേറ്റിൽ വലിയ കാര്യമില്ലെന്ന് ലഖ്നൗ ജയൻ്സ് നായകനും ഇന്ത്യൻ താരവുമായ കെ എൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്നും അല്ലാതെ സ്ട്രൈക്ക് റേറ്റിന് അമിതമായ പ്രാധാന്യം നൽകേണ്ടതില്ലെന്നും വരുന്ന സീസണിലേക്കുള്ള ലഖ്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പറഞ്ഞു.
 
140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക്റേറ്റിൽ ബാറ്റ് ചെയ്യേണ്ട കാര്യമില്ല. സാഹചര്യം പരിഗണിച്ചാണ് എങ്ങനെ ബാറ്റ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത്. രാഹുൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article