ഇന്ത്യക്കെതിരെ വീണ്ടും സെഞ്ചുറി, ജോ റൂട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ
വെള്ളി, 27 ഡിസം‌ബര്‍ 2024 (12:19 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേട്ടം കുറിച്ചതോടെ ഇംഗ്ലണ്ട് താരമായ ജോ റൂട്ടിന്റെ റെക്കോര്‍ഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്. മെല്‍ബണില്‍ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പതിനൊന്നാമത്തെ സെഞ്ചുറിയാണ് സ്മിത്ത് നേടിയത്.
ഇന്ത്യക്കെതിരെ 43 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സ്മിത്ത് തന്റെ പതിനൊന്നാമത്തെ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയത്. 55 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 10 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് താരമായ ജോ റൂട്ട് പട്ടികയില്‍ രണ്ടാമതാണ്. ഇന്ത്യക്കെതിരെ 8 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിംഗ് എന്നിവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
 
 അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ 34മത്തെ സെഞ്ചുറിയായിരുന്നു സ്മിത്ത് മെല്‍ബണില്‍ നേടിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്മിത്ത് നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article