Sri Lanka vs Bangladesh, T20 World Cup 2024: ഏഷ്യന്‍ ത്രില്ലറില്‍ ബംഗ്ലാദേശിനു ജയം

രേണുക വേണു

ശനി, 8 ജൂണ്‍ 2024 (10:28 IST)
Bangladesh vs Sri Lanks, T20 World Cup 2024

Sri Lanka vs Bangladesh, T20 World Cup 2024: ലോകകപ്പിലെ ഏഷ്യന്‍ ത്രില്ലറില്‍ ബംഗ്ലാദേശിനു രണ്ട് വിക്കറ്റ് ജയം. ശ്രീലങ്കയെയാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആറ് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി. ടോസ് ലഭിച്ച ബംഗ്ലാദേശ് ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
തൗഹിദ് ഹൃദോയ് (20 പന്തില്‍ 40), ലിറ്റണ്‍ ദാസ് (38 പന്തില്‍ 36), മഹ്‌മുദുള്ള (13 പന്തില്‍ പുറത്താകാതെ 16) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചത്. നുവാന്‍ തുഷാര നാല് ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കയ്ക്കു വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല. 
 
28 പന്തില്‍ 77 റണ്‍സ് നേടിയ ഓപ്പണര്‍ പതും നിസങ്ക മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ധനഞ്ജ ഡി സില്‍വ 21 റണ്‍സ് നേടി. ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്‌മാനും റിഷാദ് ഹൊസയ്‌നും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍