പരിശീലകരായി ലാറയും മുരളീധരനും ഡെയ്‌ൽ സ്റ്റെയ്‌നും:‌ ഇത്തവണ ഹൈദരാബാദ് ഇറങ്ങുന്ന‌ത് ചുമ്മാതല്ല

Webdunia
വ്യാഴം, 23 ഡിസം‌ബര്‍ 2021 (16:40 IST)
ഐപിഎല്ലിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കച്ചകെട്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്. പതിനഞ്ചാം ഐപിഎൽ പതിപ്പിനുള്ള മെഗാ താരലേലത്തിന് മുന്നോടിയായി ടീമിന്റെ പരിശീലക-സപ്പോർട്ട് സ്റ്റാഫ് നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് സൺറൈസേഴ്‌സ്.
 
വിഖ്യാത പരിശീലകൻ ടോം മൂഡി ഹെഡ് കോച്ചായി എത്തുന്ന ടീമിൽ മുൻ ഓസീസ് താരം സൈമൺ കാറ്റിച്ച് സഹപരിശീലകനായി എത്തും. മുൻ ഇ‌ന്ത്യൻ താരം ഹേമന്ദ് ബദാനിയാണ് ടീമിന്റെ ഫീൽഡിങ് കോച്ച്. അതേസമയം ക്രിക്കറ്റ് ആരാധകർക്ക് പ്രിയപ്പെട്ടവരായ ഇതിഹാസ താരങ്ങളെയും ഇക്കുറി ഹൈദരാബാദ് കളത്തിലിറക്കുന്നുണ്ട്.
 
വെസ്റ്റിൻഡീസ് ഇതിഹാസ താരമായ ബ്രയൻ ലാറയാണ് ടീം പരിശീലകനായെത്തിന്നത്. ടീമിന്റെ മെന്റർ റോളിലും ലാറ പ്രവർത്തിക്കും. സ്പിൻ ബൗളിങ് പരിശീലകനായി ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരനും ബൗളിങ് കോച്ചായി ഡെയ്‌ൽ ‌സ്റ്റെയ്‌നുമാണ് ടീമിനൊപ്പം ചേരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article