ഐപിഎൽ സംപ്രേക്ഷണാവകാശം ലക്ഷ്യമിടുന്നത് 40,000 കോടി രൂപയെന്ന് സൗരവ് ഗാംഗുലി
ശനി, 18 ഡിസംബര്‍ 2021 (18:37 IST)
അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശത്തിലൂടെ ബിസിസിഐ 40,000 കോടി രൂപ ലക്ഷ്യമിടുന്നതായി സൗരവ് ഗാംഗുലി. സംപ്രേഷണാവകാശത്തിനായുള്ള ലേല ടെൻഡർ ഉടൻ വിളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
16347 കോടി രൂപയ്ക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശം സ്റ്റാർ സ്പോർട്‌സ് സ്വന്തമാക്കിയത്.