ശ്രേയസ് അയ്യരെ വല വീശി അഹമ്മദാബാദ്, ലഖ്‌നൗ നായകനായി കെഎൽ രാഹുലെത്തും!

വെള്ളി, 17 ഡിസം‌ബര്‍ 2021 (13:27 IST)
2022 ഐപിഎല്ലിൽ പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ആരെല്ലാം നയിക്കുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഡൽഹി ക്യാപ്പിറ്റൽസിൽ ക്യാപ്‌റ്റൻ സ്ഥാനം നഷ്ടപ്പെട്ട ശ്രേയസ് അയ്യർ പുതിയ ടീമിൽ നായകനായി എത്തുമെന്നാണ് ആരാധകർ കരുതുന്നത്. വരുന്ന വിവരങ്ങൾ പ്രകാരം പുതിയതായി വരുന്ന ലഖ്‌നൗ ‌ടീമിനെ കെഎൽ രാഹുലും അഹമ്മദാബാദ് ടീമിനെ ശ്രേയസ് അയ്യരും നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
 
19 ഇന്ത്യൻ താരങ്ങളെയും എട്ട് വിദേശതാരങ്ങളേയുമാണ് നിലവിലെ 8 ടീമുകൾ ചേർന്ന് നിലനിർത്തിയത്. ബാക്കിയുള്ള കളിക്കാരിൽ നിന്ന് മൂന്ന് പേരെ വീതം പുതിയ ഫ്രാഞ്ചൈസികൾക്ക് ടീമിലെത്തിക്കാം. മെഗാതാരലേലത്തിന് മുൻപ് ഒരു വിദേശതാരവുമായും രണ്ട് ഇന്ത്യൻ കളിക്കാരുമായും കരാറിലെത്താനാണ് ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികൾക്ക് അവസരമുള്ളത്.
 
‌കെഎൽ രാഹുലിനെയും റാഷിദ് ഖാനെയും ടീമിലെത്തിക്കാനാണ് ലഖ്‌നൗ ലക്ഷ്യമിടുന്നത്. ഇഷാൻ കിഷനെയും ലഖ്‌നൗ നോട്ടമി‌ട്ടേക്കും. അതേസമയം  ശ്രേയസ് അയ്യരിനെ ടീമിലെത്തിക്കാനാണ് അഹമ്മദാബാദിന്‍റെ ശ്രമം. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഗുജറാത്തുകാരനായ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനും അഹമ്മദാബാദിന് താത്‌പര്യമുണ്ട്. വിദേശതാരമായി ഡേവിഡ് വാർണറെയോ ക്വിന്‍റൺ ഡികോക്കിനേയോ അഹമ്മദാബാദ് ടീമിലെത്തിക്കാനാണ് അഹമ്മദാബാദിന്റെ ശ്രമം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍