ഞാൻ ലാലേട്ടനെ പോലെ,ഹീറോ മാത്രമല്ല, എല്ലാ റോളും പോകും, ഇടയ്ക്ക് വില്ലനാകണം, ഇടയ്ക്ക് ജോക്കർ: സഞ്ജു സാംസൺ
തന്റെ കരിയറിനെ നടന്‍ മോഹന്‍ലാലുമായി ഉപമിച്ചുകൊണ്ടാണ് സഞ്ജു പ്രതികരിച്ചത്. കരിയറില്‍ വ്യത്യസ്ത റോളുകളുമായി പൊരുത്തപ്പെടാന്‍ മോഹന്‍ലാലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. അടുത്തിടെ ലാലേട്ടന് രാജ്യത്തിന്റെ വലിയ അംഗീകാരം ലഭിച്ചു. കഴിഞ്ഞ 30-40 വര്‍ഷമായി അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. നായകവേഷം മാത്രമെ ഞാന്‍ ചെയ്യു എന്ന് പറയാനാകില്ല. എനിക്ക് വില്ലനാകണം, ഒരു ജോക്കര്‍ ആകണം. എല്ലാ രീതിയിലും കളിക്കണം. ഓപ്പണറായി റണ്‍സ് നേടിയിട്ടുണ്ട്. ടോപ്പ് 3യില്‍ മാത്രം മികച്ചവനെന്ന് പറയാനാവില്ല. ഇതും പരീക്ഷിക്കട്ടെ സഞ്ജു പറഞ്ഞു.
അതേസമയം ഇന്നലെ ബംഗ്ലാദേശിനെ 41 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍ കടന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബംഗ്ലാദേശ് 127 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ 6 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്നലെ സഞ്ജുവിന് ബാറ്റിങ്ങില്‍ ഇറങ്ങാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മത്സരത്തിന് മുന്‍പുള്ള സഞ്ജുവിന്റെ വീഡിയോ വൈറലായി മാറിയത്.