Mallika Sukumaran: മോഹൻലാൽ പറയില്ല എന്റെ മകൻ ചതിച്ചുവെന്ന്; മല്ലിക സുകുമാരൻ

നിഹാരിക കെ.എസ്

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (13:20 IST)
മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള സംവിധായകനും നടനുമാണ് പൃഥ്വിരാജ്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നുവെങ്കിലും സിനിമ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. ഈ സിനിമയിലെ ചില ഭാഗങ്ങൾ വിവാദങ്ങൾക്കും കാരണമായി. 
 
വിവാദങ്ങളും വിമർശനവും കടുത്തപ്പോൾ മാപ്പ് പറഞ്ഞ് മോഹൻലാൽ അടക്കമുള്ളവർ രംഗത്ത് വന്നു. ഇപ്പോഴിതാ തന്റെ മകനെ മനഃപൂർവം അജണ്ടയയോടെ വിമർശിക്കുകയാണെന്ന് പറയുകയാണ്‌ നടി മല്ലിക സുകുമാരൻ. പൃഥ്വിരാജ് ആരുടേയും നുണ പറയുന്ന ആളല്ലെന്നും അത്തരം ഒരു കമന്റിനും നടനെ കിട്ടില്ലെന്നും മല്ലിക പറഞ്ഞു. 
 
മോഹൻലാലിനെ ആരൊക്കെയോ ചതിച്ചുവെന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നുവെന്നും മോഹൻലാൽ പറയില്ല ഞങ്ങൾ അദ്ദേഹത്തെ ചതിച്ചുവെന്നും മല്ലിക കൂട്ടിച്ചേർത്തു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'എന്നെ ട്രോൾ ചെയ്‌താൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. പക്ഷെ ഈ അടുത്ത കാലത്ത് എനിക്ക് ഫീൽ ചെയ്ത സംഭവം എന്തെന്നാൽ മോനെ ആവശ്യം ഇല്ലാതെ തെറ്റിദ്ധരിക്കുന്നു. അതിന് പിന്നിൽ നൂറ് ശതമാനം ആരോ ഉണ്ട്. കേരളത്തിൽ അക്ഷരാഭ്യാസമുള്ള ജനങ്ങൾക്ക് ഈ കൂലി എഴുത്തുകാർ അല്ലാത്തവർക്ക് അറിയാം അങ്ങനെയൊരു വീട്ടുകാർ അല്ല, അവർക്ക് അതിന്റെ ആവശ്യം ഇല്ലെന്ന്. 
 
പൃഥ്വിരാജ് ഒന്നും വേണ്ടാത്ത ഒരു കമ്മന്റ്സിനും ഒപ്പം ചെന്ന് ഇരുന്ന് സംസാരിക്കുന്ന ആളല്ല. അത് അവിടെയുള്ള എല്ലാ സൂപ്പർ മെഗാ സ്റ്റാറുകൾക്കും അറിയാം. അവനെ ഈ കൂടെ ഇരുന്ന് നുണ പറയാൻ ഒന്നും കിട്ടില്ല. ഉള്ള വേറെ ആളുകൾ ഉണ്ട്. അവനെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇവന്മാരൊക്കെ എഴുതുന്നത്. ഈ അടുത്ത് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു ആരോ മോഹൻലാലിനെ ചതിച്ചുവെന്ന്. മോഹൻലാൽ പറയില്ലല്ലോ ഞങ്ങൾ ചതിച്ചുവെന്ന്. എന്റെ മോൻ ചതിക്കുമെന്ന്, ഒരുകാലത്തും പറയില്ല', മല്ലിക സുകുമാരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍