രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായിട്ടാണ് നടപടി. ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.