Lokah Box Office: എമ്പുരാന്‍ വീണു ! ലോകഃ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്; 'തുടരും' മറികടക്കാന്‍ വേണം 18 കോടി

രേണുക വേണു

ശനി, 20 സെപ്‌റ്റംബര്‍ 2025 (12:46 IST)
Lokah Box Office: 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' മലയാളത്തിലെ വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത്. മോഹന്‍ലാല്‍ ചിത്രം 'എമ്പുരാനെ' മറികടന്നാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയത്. 
 
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'എമ്പുരാന്‍' വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 265 കോടിയാണ്. റിലീസ് ചെയ്തു 23 ദിവസങ്ങള്‍ കൊണ്ടാണ് ലോകഃ ഇത് മറികടന്നത്. 
അതേസമയം ലോകഃയുടെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ 100 കോടിയിലേക്ക് അടുക്കുകയാണ്. ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകഃയുടെ കേരള കളക്ഷന്‍ ഇന്ന് 100 കോടി തൊടും. മോഹന്‍ലാല്‍ ചിത്രം 'തുടരും' 118 കോടിയുമായി കേരള കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ്. 18 കോടി കൂടി സ്വന്തമാക്കിയാല്‍ മാത്രമേ കേരള കളക്ഷനില്‍ 'തുടരും' മറികടക്കാന്‍ ലോകഃയ്ക്കു സാധിക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍