അതേസമയം കേരളത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാകാന്‍ ലോകഃയ്ക്കു സാധിക്കില്ല. മോഹന്‍ലാല്‍ ചിത്രം തുടരും ആണ് 118 കോടിയുമായി കേരള ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്നു. ലോകഃയുടേത് 95 കോടിയിലേക്ക് എത്തി. കേരളത്തില്‍ നിന്ന് 100 കോടി നേടാന്‍ കഴിഞ്ഞാലും തുടരും സിനിമയുടെ 118 കോടിയെന്ന മാജിക്കല്‍ നമ്പറിലേക്ക് എത്താന്‍ സാധിക്കില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. വേഫററിന്റെ ഏറ്റവും ലാഭകരമായ ചിത്രമാണ് ലോകഃ. കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ലോകഃയ്ക്കു സാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 30 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.