മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സന്തോഷ് ടി കുരുവിള താന്‍ നിര്‍മ്മിച്ച ചില സിനിമകളുടെ ബോക്‌സ് ഓഫീസ് പരാജയങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നു. മോഹന്‍ലാല്‍ നായകനായ നീരാളി , മമ്മൂട്ടി ചിത്രം ഗ്യാങ്ങ്സ്റ്റര്‍ എന്നിവ പ്രതീക്ഷിച്ചത് പോലെ വിജയ്‌യ്ച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർത്തെടുത്തു.
2018-ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം 'നീരാളി'ക്ക് വലിയ ഹൈപ്പ് ഉണ്ടായിരുന്നെങ്കിലും, അത് പരാജയപ്പെടുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സന്തോഷ് ടി കുരുവിള പറയുന്നു. 'നീരാളി ഇറങ്ങുന്നതിന് മുമ്പ് എനിക്കറിയാമായിരുന്നു പൊട്ടുമെന്ന്,' അദ്ദേഹം വെളിപ്പെടുത്തി.
മുംബൈയില്‍ വെച്ച് നടന്ന പ്രിവ്യൂ ഷോയില്‍ മോഹന്‍ലാലും താനും അടങ്ങുന്ന സംഘത്തിന് സിനിമ കണ്ടപ്പോള്‍ തന്നെ അത് വിജയിക്കില്ലെന്ന് മനസ്സിലായി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര പോലും ചിത്രം കണ്ടയുടന്‍, 'ഈ സിനിമ വിജയിക്കാന്‍ സാധ്യത കുറവാണെന്ന്' തന്നോട് പറഞ്ഞതായും സന്തോഷ് ടി. കുരുവിള ഓര്‍ത്തെടുക്കുന്നു.
അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി പ്രേക്ഷകർക്ക് വർക്കായില്ല. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തൊരു ആവിഷ്കാര ശൈലിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ, സുരാജ് വെഞ്ഞാറമ്മൂടും പാര്‍വതിയും നദിയാ മൊയ്തുവും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി.