സ്മിത്തിനെയും ലബുഷെയ്‌നിനെയും ആറ് മാസത്തോളം നിരീക്ഷിച്ചു, ഒറ്റ പന്ത് പോലും കാണാതെ വിട്ടിട്ടില്ല: അശ്വിൻ

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (16:20 IST)
കഴിഞ്ഞ ഓസീസ് പര്യടനത്തിന് മുൻപ് ആറ് മാസത്തോളം സ്റ്റീവ് സ്മിത്തിനെയും മാർനസ് ലബുഷെയ്‌നിനെയും താൻ നിരീക്ഷിച്ചിരുന്നതായി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. ഇവർ നേരിട്ട ഒരൊറ്റ ഡെലിവറി പോലും താൻ കാണാതെ വിട്ടിട്ടില്ലെന്നും അശ്വിൻ പറഞ്ഞു.
 
രണ്ടോ മൂന്നോ ആഴ്‌ച്ചയല്ല ആറ് മാസത്തോളമാണ് ഞാൻ സ്മിത്തിനെ പിന്തുടർന്നു. ഇന്ത്യയ്ക്ക് മുൻപ് ന്യൂസിലൻഡിനെതിരെയായിരുന്നു ഓസീസ് കളിച്ചത്. വിൽ സോമർവില്ലേയ്ക്കെതിരെ എത്ര റൺസ് നേടി.ഏത് പന്തിലാണ് ഷോട്ട് കളിച്ചത് എന്നെല്ലാം ഞാൻ നിരീക്ഷിച്ചു.
 
സ്പിന്നർ എന്ന നിലയിൽ ഓസ്ട്രേലിയയിൽ കൃത്യത അത്യാവശ്യമാണ്. എപ്പോഴെല്ലാം ലബുഷെയ്‌ൻ ക്രീസ് വിട്ടിറങ്ങിയിട്ടുണ്ടോ അപ്പോഴെല്ലാം സ്പിന്നറെ കൗ കോർണറിലൂടെയോ മിഡ് ഓഫിലൂടെയോ പറത്തിയിട്ടുണ്ട്. ലോങ് ഓണിലേക്ക് വിരളമാണ്. ഫ്ലാറ്റ് സ്വീപുകൾ ലബുഷെയ്‌ൻ കളിക്കാറില്ല.
 
കളിയുടെ വീഡിയോകൾ കാണാതെ ഇത്തരം വിവരങ്ങളൊന്നും നമുക്ക് ലഭിക്കില്ല. സ്മിത്തിനാണെങ്കിൽ ബാറ്റിങിൽ കൈകളുടെ ചലനമാണ് പ്രധാനം. അതിനെ അസ്വസ്ഥപ്പെടുത്തുക എന്ന തന്ത്രമാണ് സ്വീകരിച്ചത്.സ്മിത്തിനെതിരെ വ്യത്യസ്‌ത വേഗതയിലും വ്യത്യസ്‌ത റൺ അപ്പുകളോടെയുമാണ് ഞാൻ നേരിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article