ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി എന്താകുമോ എന്നതില്‍ ആശങ്കയുണ്ട്: സ്റ്റീവ് സ്മിത്ത്

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (17:43 IST)
ലോകം ടി20 ക്രിക്കറ്റിന്റെയും ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെയും പിറകെ പോകുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ പണക്കൊഴുപ്പിന് മുന്നില്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ നിലനിര്‍ത്തുക എന്നതാണ് നിലവിലെ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രധാനദൗത്യമെന്നും താരം വ്യക്തമാക്കി.
 
പരമ്പരാഗതമായി ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും ക്രിക്കറ്റിനോടുള്ള അഭിനിവേശം എല്ലാ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും സ്മിത്ത് പറയുന്നു. തുടര്‍ന്നും തനിക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ മികവ് പുലര്‍ത്താനാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article