മാലിദ്വീപില്‍ അടിച്ചുപൊളിച്ച് റിങ്കു സിംഗ്, ഓയ് ഹീറോയെന്ന് ഗില്ലിന്റെ സഹോദരി

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (17:35 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണോടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന താരമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം റിങ്കുസിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി മിന്നുന്ന പ്രകടനം നടത്തിയ താരം ഐപിഎല്ലിന് പിന്നാലെ മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ്. കടല്‍തീരത്ത് നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ റിങ്കു സിംഗ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ റിങ്കുവിന്റെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ക്ക് കീഴില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ സഹോദരിയായ ഷഹ്നീന്‍ ഗില്‍
 
 
ഓ ഹീറോ എന്നാണ് ഷഹ്നീന്‍ ഗില്‍ റിങ്കുവിന്റെ ചിത്രത്തിന് കീഴെ കുറിച്ചത്. റിങ്കുസിംഗിന്റെയും കൊല്‍ക്കത്ത നായകനായ നിതീഷ് റാണയുടെയും അടുത്ത സുഹൃത്താണ് ഷഹ്നീന്‍ ഗില്‍. ഗുജറാത്ത് ടൈറ്റന്‍സില്‍ ശുഭ്മാന്‍ ഗില്‍ എത്തുന്നത് വരെ താരം കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. അങ്ങനെയാണ് കൊല്‍ക്കത്തന്‍ താരങ്ങളുമായി ഷഹ്നീന്‍ സൗഹൃദത്തിലായത്. അതേസമയം ഐപിഎല്ലിന് ശേഷം ടി20 ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ് റിങ്കു സിംഗ്. 2023 ഐപിഎല്‍ സീസണില്‍ അതിശയകരമായ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article