Urvasi Rautela: "അനിയൻ ചെന്ന് ക്രിക്കറ്റ് കളിക്ക്", റിഷഭ് പന്തിന് മറുപടിയുമായി ഉർവശി റൗട്ടേല

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2022 (18:03 IST)
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് മറുപടിയുമായി ബോളിവുഡ് താരം ഉർവശി റൗട്ടേല. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്നെ കാണാൻ ആർ പി ഒരു മണിക്കൂറോളം ഡൽഹിയിൽ കാത്തുനിന്നതായി പരാമർശം നടത്തിയിരുന്നു. താരം സൂചിപ്പിച്ച ആർ പി റിഷഭ് പന്താണെന്ന തരത്തിൽ വാർത്തകൾ വന്നതോടെ പ്രശസ്തിക്ക് വേണ്ടി ഉർവശി കള്ളം പറയുകയാണെന്ന് പന്ത് തിരിച്ചടിച്ചിരുന്നു. ഇതിനാണ് നടി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
 
കൊച്ചനിയൻ ക്രിക്കറ്റ് മാത്രം കളിച്ചാൽ മതിയെന്നാണ് ഉർവശി തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. പിള്ളേരോട് കളിച്ച് നിൽക്കാൻ സമയമില്ലെന്നും ഉർവശി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പന്തിന് മറുപടിയായി കുറിച്ചു. അതേസമയം അല്പസമയത്തിനകം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് താരം പിൻവലിച്ചു. എന്നാൽ പന്തിൻ്റെയും ഉർവശിയുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2018ലാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article