ടീമിൻ്റെ ദുശ്ശകുനമായിരുന്നു ഞാൻ, തവിട്ട് നിറമായതിനാൽ പരിഹസിക്കപ്പെട്ടു, ന്യൂസിലൻഡ് ടീമിൽ നേരിട്ട വംശീയവിവേചനത്തെ പറ്റി റോസ് ടെയ്‌ലർ
ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ നേരിടേണ്ടി വന്ന വംശീയവിവേചനത്തെ പറ്റി തുറന്ന് പറഞ്ഞ് കിവീസ് ഇതിഹാസതാരം റോസ് ടെയ്‌ലർ.ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നവെളിപ്പെടുത്തലുകളാണ് തൻ്റെ ആത്മകഥയായ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിലൂടെ താരം നടത്തിയിരിക്കുന്നത്. കരിയറിലെ ഭൂരിഭാഗം സമയത്തും തന്നെ ടീമംഗങ്ങൾ ടീമിൻ്റെ ദുശ്സകനുമായായിരുന്നു കണ്ടിരുന്നതെന്നും തവിട്ട് നിറമായതിനാൽ നിറത്തിൻ്റെ പേരിൽ പരിഹസിക്കപ്പെട്ടെന്നും താരം പറയുന്നു.
ഞാനൊരു ഇന്ത്യൻ വംശജനോ മറ്റോ ആണെന്നാണ് പലരും കരുതിയിരുന്നത്. ഡ്രെസിങ് റൂമിൽ സഹതാരങ്ങൾ എന്നെ പറ്റി നടത്തുന്ന പല പരിഹാസങ്ങളും എന്നെ വേദനിപ്പിച്ചിരുന്നു. നീ പക്യ്തി ഗുഡ് ഗയ് ആണെന്ന് അവർ പറയുമായിരുന്നു. ഞാൻ എന്താണ് പറയുന്നതെന്ന് നിനക്ക് മനസിലാകില്ല എന്നാണ് അവർ പറയാറ് എന്നാൽ അവർ ഉദ്ദേശിക്കുന്നത് എനിക്ക് വ്യക്തമായിരുന്നു. ഇത്തരത്തിലുള്ള പരിഹാസങ്ങൾ കേൾക്കുന്ന വെള്ളക്കാരായ കിവീസ് താരങ്ങള്‍ അതിനെ ഒരു തമാശയായി മാത്രം ചിരിച്ചു തള്ളുകയാണ് പതിവെന്നും ടെയ്ലര്‍ പറയുന്നു.