പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനം: ചരിത്രപരമായ തീരുമാനമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം

ചൊവ്വ, 5 ജൂലൈ 2022 (14:36 IST)
പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനം നടപ്പിലാക്കി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ചുള്ള ഉടമ്പടിയിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഇതോടെ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വനിതാ-പുരുഷ താരങ്ങൾക്കും ഒരേ വേതനം ലഭ്യമാകും.
 
ഓഗസ്റ്റ് ഒന്ന് മുതലാകും കരാർ നിലവീൽ വരിക. കൂടാതെ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര,താമസം,പരിശീലന അന്തരീക്ഷം എന്നിവയും വനിതാ താരങ്ങൾക്ക് കൂടി ലഭ്യമാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍