എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

വെള്ളി, 1 ജൂലൈ 2022 (15:42 IST)
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. 24 പന്തില്‍ നാല് ഫോര്‍ സഹിതം 17 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. ജിമ്മി ആന്‍ഡേഴ്‌സണിന്റെ പന്തില്‍ സാക്ക് ക്രൗവ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ പത്ത് ഓവറില്‍ 31-1 എന്ന നിലയിലാണ്. ഹനുമ വിഹാരിയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. പുജാരയാണ് ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍