ആദ്യമത്സരത്തിൽ എതിരാളികൾ ഇന്ത്യ, സമ്മർദ്ദമുണ്ടെന്ന് പാക് നായകൻ ബാബർ അസം

വെള്ളി, 12 ഓഗസ്റ്റ് 2022 (17:48 IST)
ഓഗസ്റ്റ് 27നാണ് ഏഷ്യയിലെ കരുത്തർ ആരെന്ന് തീരുമാനിക്കുന്ന ഏഷ്യാക്കപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും കരുത്തരായ പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം മാറ്റുരയ്ക്കുമ്പോൾ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെയാണ് നേരിടുക.
 
അതേസമയം ഇന്ത്യയുമായാണ് ടൂർണമെൻ്റിലെ പാകിസ്ഥാൻ്റെ ആദ്യ മത്സരം. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരത്തിൽ പൊടിപാറുമെന്ന് ഉറപ്പ്. ഇപ്പോഴിതാ ഇന്ത്യയുമായുള്ള മത്സരത്തെ പറ്റി ഓർക്കുമ്പോൾ കനത്ത സമ്മർദ്ദമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാക് നായകനായ ബാബർ അസം.
 
ഒരു സാധാരണ മത്സരമായി ഇന്ത്യയ്ക്കെതിരെ കളിക്കാനാണ് ആഗ്രഹം. പക്ഷേ ഇന്ത്യയ്ക്കെതിരായ മത്സരം കനത്ത സമ്മർദ്ദമാണ് നൽകുന്നത്. 2021 ടി20 ലോകകപ്പിലെ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട് എന്നത് സത്യമാണ്. ഇത്തവണയും മികച്ചപ്രകടനം പുറത്തെടുക്കും. പ്രയത്നം ചെയ്യുക എന്നത് മാത്രമാണ് ഞങ്ങളുടെ കയ്യിലുള്ളത്. മത്സരഫലം ആർക്കും പ്രവചിക്കാനാവില്ലല്ലോ ബാബർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍