സീനിയർ താരങ്ങളെല്ലാം തന്നെ തങ്ങളുടെ കരിയറിൻ്റെ അവസാനഘട്ടങ്ങളിലായതിനാൽ തന്നെ യുവതാരങ്ങളുടെ പ്രകടനങ്ങളെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. വരും വർഷങ്ങളിൽ ആരാകും ക്രിക്കറ്റ് ലോകം ഭരിക്കുക എന്ന ചർച്ചകളിൽ പല പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു താരമാണ് ഇന്ത്യൻ ഓപ്പണറായ ശുഭ്മാൻ ഗിൽ.
ഇപ്പോഴിതാ ലോകക്രിക്കറ്റിലെ അടുത്ത വലിയ സംഭവം ശുഭ്മാൻ ഗില്ലാകുമെന്ന് പറയുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഹാഷിം അംല. ലോക ഒന്നാം നമ്പർ ഏകദിന ബാറ്ററായ ഗിൽ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭ്മാൻ ഗിൽ എന്നൊരു താരത്തെ ലഭിച്ചിരിക്കുകയാണ്. റിഷഭ് പന്ത് കുറച്ചുകാലമായി അവർക്കൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് റയാൻ റിക്കൾട്ടൺ ഉണ്ട്. ഇവരെല്ലാം ബാവി താരങ്ങളാണ്. ഇന്ത്യയ്ക്ക് രോഹിത്, കോലി തുടങ്ങിയ താരങ്ങളുണ്ട്. അതിനാൽ തന്നെ വളരെ ശക്തമായ ടീമാണ്. ഹാഷിം അംല പറഞ്ഞു.