ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ശിഖര്‍ ധവാനെ പരിഗണിക്കില്ല

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (14:00 IST)
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശിഖര്‍ ധവാനെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഏകദിനത്തില്‍ സമീപകാലത്തെ ധവാന്റെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഇങ്ങനെയൊരു തീരുമാനം. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി ധവാനെ ഒഴിവാക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏകദിന ലോകകപ്പ് കളിച്ചേക്കും. ധവാന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ശ്രേയസ് അയ്യര്‍ക്കും ഏകദിനത്തില്‍ സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article