'സഞ്ജുവിനെ കുറിച്ച് സംസാരിക്കണം'; രൂക്ഷമായി പ്രതികരിച്ച് ദിനേശ് കാര്‍ത്തിക്ക്

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (09:08 IST)
മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച് അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം നടത്തിയിട്ടുണ്ട്. അയാളെ കുറിച്ച് സംസാരിക്കേണ്ട സമയമാണെന്നും കാര്‍ത്തിക്ക് പറഞ്ഞു. 
 
' സഞ്ജുവിനെ കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. നമ്മള്‍ വിട്ടുപോയ മറ്റൊരു പേരാണ് അത്. അയാള്‍ എന്റെ ഫേവറൈറ്റ് താരങ്ങളില്‍ ഒരാളാണ്. ഏകദിന ഫോര്‍മാറ്റില്‍ മധ്യനിരയില്‍ ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ സഞ്ജു തിളങ്ങിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരില്‍ ആരാണ് സ്‌പെഷ്യലിസ്റ്റ് എന്ന് നോക്കേണ്ടതുണ്ട്. ടീമിലെ കാര്യങ്ങളൊക്കെ മാറിക്കൊണ്ടിരിക്കും. എന്നാല്‍ വരുന്ന വര്‍ഷം ഓഗസ്‌റ്റോടെ 15 അംഗ ടീമിനെ കണ്ടെത്തേണ്ടതുണ്ട്,' ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍