റിഷഭ് പന്തിന് പകരക്കാരായി സഞ്ജുവും ഇഷാനും ഇവിടെയുണ്ട്, എന്നിട്ടും രാഹുലിനെ വെച്ച് പരീക്ഷണം; ഇന്ത്യന്‍ ടീം ഒരിക്കലും നന്നാവില്ലെന്ന് ആരാധകര്‍

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (13:53 IST)
ഇന്ത്യന്‍ ടീമിനെതിരെയും ബിസിസിഐയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി കെ.എല്‍.രാഹുലിനെ ഇറക്കിയതിനു പിന്നാലെയാണ് ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയത്. ഒന്നിലധികം സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളപ്പോള്‍ എന്തിനാണ് രാഹുലിനെ കീപ്പറാക്കിയതെന്നാണ് ചോദ്യം. 
 
റിഷഭ് പന്തിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാക്കാമായിരുന്നു. ഇഷാന്‍ കിഷന്‍ ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമാണ്. പന്തിന് പരുക്കാണ് പ്രശ്‌നമെങ്കില്‍ ഇന്ത്യയിലുള്ള സഞ്ജു സാംസണെ പകരം ടീമിന്റെ ഭാഗമാക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെ കെ.എല്‍.രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത് മണ്ടന്‍ തീരുമാനമെന്നാണ് ആരാധകരുടെ വിമര്‍ശനം.
 
ഏകദിന ലോകകപ്പ് അടുത്തിരിക്കെ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ ടീമിന് ഒരു ഗുണവും ചെയ്യില്ലെന്ന് ആരാധകര്‍ പറയുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിങ്ങിലെ പിഴവ് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമാകുകയും ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article