ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന് മറ്റൊരു വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരം വിവാദത്തിലായത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ധവാന് ചുറ്റും നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടെ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയപ്പോള്‍ ദേഷ്യത്തോടെ ധവാന് അദ്ദേഹത്തെ കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു.
പൊലീസും സംഘാടകരും നോക്കി നില്‍ക്കെയാണ് ധവാന് ആരാധകനെ കൈയേറ്റം ചെയ്തത്. ശക്തമായ തള്ളലില്‍ ഇയാള്‍ വീഴുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരത്തിനെതിരെ പ്രതിഷേധം ശക്തമായി.