അഴിമതിയില്‍ ബിജെപിയും കോണ്‍ഗ്രസും തുല്ല്യരാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ . അത് തൊളിയിക്കുന്ന സംഭവങ്ങളാണ് വ്യാപം കുംഭകോണം, റഫേല്‍ തട്ടിപ്പ്, ബിര്‍ള ഡയറികള്‍, സഹാറ ഡയറികള്‍ എന്നിവ. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷത്തിനിടെയാണ് കേജരിവാളിന്റെ ഈ പരാമര്‍ശം.
രാഷ്ട്രീയ പരീക്ഷമെന്നോണം ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ പാര്‍ട്ടിയാണ് ആം ആദ്മി. രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ 10,000ത്തില്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അശുതോഷ്, ഗോപാല്‍ റായ്, അതീഷി മര്‍ലേന എന്നിവരും പങ്കെടുത്തു.