'ഷെയ്ന്‍ വോണിന്റെ പോക്ക് വേഗത്തിലായി...'വൈകാരികമായി പ്രതികരിച്ച് ആദ്യ ഭാര്യ

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (07:29 IST)
ഷെയ്ന്‍ വോണിന്റെ മരണത്തില്‍ വളരെ വൈകാരികമായി പ്രതികരിച്ച് ആദ്യ ഭാര്യ സിമണ്‍ കലഹന്‍. ഷെയ്ന്‍ വോണും മൂന്ന് മക്കളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീഡിയോ രൂപത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മക്കലായ ബ്രൂക്ക്, ജാക്‌സണ്‍, സമ്മര്‍ എന്നിവരാണ് ഷെയ്ന്‍ വോണിന്റെ മഹത്തായ സ്‌നേഹത്തിന്റെ അടയാളങ്ങളെന്ന് സിമണ്‍ കുറിച്ചു. ' ഷെയ്ന്‍ വളരെ വേഗത്തില്‍ പോയി...അനശ്വരമായ സ്‌നേഹം എന്നും നിലനില്‍ക്കുന്നു..അത് ഒരിക്കലും പിരിയുന്നില്ല' സിമണ്‍ കുറിച്ചു. 1995 ലാണ് സിമണും ഷെയ്ന്‍ വോണും വിവാഹിതരായത്. 2005 ല്‍ ഇരുവരും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തി. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article