‘ഫേവറേറ്റുകള്‍ നിങ്ങളായിരിക്കും, പക്ഷേ കപ്പുയര്‍ത്തുന്നത് മറ്റൊരു ടീമായിരിക്കും’; പ്രവചനവുമായി വോണ്‍

Webdunia
തിങ്കള്‍, 27 മെയ് 2019 (20:27 IST)
ലോകകപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെയും ഇന്ത്യയേയും മറികടന്ന് ഓസ്‌ട്രേലിയ കപ്പുയര്‍ത്തുമെന്ന് സ്‌പിന്‍ മാന്ത്രികന്‍ ഷെയ്‌ന്‍ വോണ്‍.

സമീപകാല പ്രകടനമാണ് ഇന്ത്യയേയും ഇംഗ്ലണ്ടിനെയും സൂപ്പര്‍ ടീമുകളാക്കുന്നത്. എന്നാല്‍ ലോകകപ്പ് വേദികളില്‍ ഓസീസിന്റെ പ്രകടനവും കരുത്തും ഇരട്ടിയാണ്. അവസാന ആറ് ലോകകപ്പുകളില്‍ ആറിലും ജയം ഓസ്‌ട്രേലിയ്‌ക്ക് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌റ്റീവ് സ്‌മിത്തിന്റെ സാന്നിധ്യമായിരിക്കും ഓസീസിന് നേട്ടമാകുക. ഡേവിഡ് വാര്‍ണറുടെയും സ്‌മിത്തിന്റെയും അഭാവം കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങള്‍ക്ക് നഷ്‌ടങ്ങളുണ്ടാക്കി. മോശം ക്രിക്കറ്റ് തുടര്‍ന്നതോടെ ടീമിനെ എല്ലാവരും എഴുതിത്തള്ളി. എന്നാല്‍ ലോകകപ്പില്‍ ടീം ശക്തമായി തിരിച്ചെത്തി.

കഴിഞ്ഞകാല ഓസ്‌ട്രേലിയന്‍ സംഘങ്ങളെ പോലെ ഏത് മണ്ണിലും ജയിക്കാന്‍ പ്രാപ്‌തരായി നിലവിലെ ഓസ്‌ട്രേലിയന്‍ ടീം. ലോകകപ്പിലെ ഫേവറേറ്റുകളെ മറികടന്ന് ഓസീസ് കിരീടം ഉയര്‍ത്തുമെന്നും വോണ്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article