സീറോയില്‍ നിന്നും ഹീറോയിലേക്ക്, വെറും ഒരു മാസത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ ഷമര്‍ ജോസഫ്, സ്വന്തമാക്കിയത് വമ്പന്‍ നേട്ടങ്ങള്‍

അഭിറാം മനോഹർ
ബുധന്‍, 14 ഫെബ്രുവരി 2024 (18:45 IST)
ഐസിസിയുടെ ജനുവരി മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് യുവ പേസ് സെന്‍സേഷനായ ഷമര്‍ ജോസഫ്.ഇംഗ്ലണ്ട് ബാറ്റര്‍ ഒലി പോപ്പിനെയും ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയും മറികടന്നാണ് ഷമര്‍ ഈ പുരസ്‌കാരം നേടിയത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലായിരുന്നു ഷമര്‍ ജോസഫിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റുമായി മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.
 
 
ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസീസിനെതിരെ നേടിയ അട്ടിമറി വിജയത്തില്‍ നിര്‍ണായകമായത് ഷമര്‍ ജോസഫിന്റെ പ്രകടനമായിരുന്നു. 68 റണ്‍സ് വഴങ്ങി 7 വിക്കറ്റുകളാണ് മത്സരത്തില്‍ താരം നേടിയത്. 2 ടെസ്റ്റുകളില്‍ നിന്നും 17.30 ശരാശരിയില്‍ 13 വിക്കറ്റാണ് താരം തന്റെ അരങ്ങേറ്റ സീരീസില്‍ സ്വന്തമാക്കിയത്. ടെസ്റ്റ് സീരീസിലെ മികച്ച പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ലീഗിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും താരത്തിന് കരാറുകള്‍ ലഭിച്ചിരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗവാണ് ഷമറിനെ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article