അതേസമയം ഇതില്‍ ആശങ്കപ്പെടാനില്ലെന്നും എത്രയും പെട്ടെന്ന് തന്നെ ബുമ്ര ടീമിനൊപ്പം ചേരുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ 2 മത്സരങ്ങളിലും മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ട കെ എസ് ഭരതിന് പകരം ധ്രുവ് ജുരലാകും മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ താരമാവുക. കോലിയുടെ അഭാവത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ രജത് പാട്ടീദാര്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്. ശ്രേയസ് അയ്യര്‍ക്ക് പകരം സര്‍ഫറാസ് ഖാനായിരിക്കും കളിക്കുക.
ഇതോടെ ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമത്സരത്തില്‍ ധ്രുവ് ജുരല്‍,രജത് പാട്ടീദാര്‍,സര്‍ഫറാസ് ഖാന്‍ എന്നിങ്ങനെ പുതുമുഖ നിരയുമായാകും ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മ,ജസ്പ്രീത് ബുമ്ര,അശ്വിന്‍ എന്നിവര്‍ മാത്രമാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങള്‍.