നിയമവിരുദ്ധമായ ആക്ഷൻ, ഷാക്കിബ് അൽ ഹസന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിൽ ബൗളിംഗ് വിലക്ക്

അഭിറാം മനോഹർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (13:35 IST)
ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ ബൗളിംഗ് വിലക്ക്. നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷന്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമവിരുദ്ധമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോറ്ഡാണ് ഷാക്കിബിന് ബൗളിംഗില്‍ വിലക്കേര്‍പ്പെടുത്തിയത്.
 
ഐസിസി ചട്ടപ്രകാരം ഒരു ബൗളറെ ഏതെങ്കിലും ദേശീയ ഫെഡറേഷന്‍ ആഭ്യന്തര മത്സരങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്താല്‍ മറ്റിടങ്ങളിലും അത് ബാധകമാവും. സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനിടെയാണ് സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഷാക്കിബിന് ആദ്യം വിലക്കേര്‍പ്പെടുത്തീയത്. ഇതോടെ ബംഗ്ലാദേശിന് പുറത്തുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും അന്താരാഷ്ട്ര ബൗളിംഗിലും താരത്തിന് വിലക്കുണ്ടാകും. 447 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 712 വിക്കറ്റുകളാണ് ഷാക്കിബിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ 246, ഏകദിനത്തില്‍ 317, ടി20 ഫോര്‍മാറ്റില്‍ 148 വിക്കറ്റുകളാണ് ഷാക്കിബ് നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article