ധോണിയോ, ഗിൽക്രിസ്റ്റോ? മറുപടിയുമായി സർഫ്രാസ് അഹമ്മദ്

Webdunia
വെള്ളി, 19 ജൂണ്‍ 2020 (15:03 IST)
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ് ഇത്യയുടെ മഹേന്ദ്ര സിംഗ് ധോണിയും ഓസീസിന്റെ ആദം ഗിൽക്രിസ്റ്റും. അന്താരാഷ്ട്ര ക്രിക്കറ്റിൽ 905പുറത്താക്കലുകളാണ് ഗിൽക്ർസിറ്റിന്റെ പേരിലുള്ളതെങ്കിൽ 829 പുറത്താക്കലുകളാണ് ധോണിയുടെ സമ്പാദ്യം. ബാറ്റിംഗ് മികവിന്റെ കാര്യത്തിലും രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇപ്പോളിതാ ഇവരിൽ ആരാണ് മികച്ചതെന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാക് നായകനും വിക്കറ്റ് കീപ്പറുമായ സർഫ്രാസ് അഹമ്മദ്.
 
കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ആരാണ് മികച്ച ക്രിക്കറ്റർ എന്ന ചോദ്യത്തിന് സർഫ്രാസ് ഉത്തരം നൽകിയത്. ഇവർ രണ്ട് പേരിൽ ആരാണ് മികച്ച ക്രിക്കറ്റർ എന്ന ചോദ്യം വന്നപ്പോൾ ഒട്ടും സമയം കളയാതെ മഹേന്ദ്ര സിംഗ് ധോണിയുടെ പേരാണ് സർഫ്രാസ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article