ഏകദിനത്തിലെ ശരാശരി 66, 100ന് മുകളിൽ പ്രഹരശേഷി എങ്കിലും ടീമിൽ സ്ഥാനമുറപ്പല്ല!

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (15:06 IST)
ഏകദിനത്തിൽ മികച്ച പ്രകടനങ്ങൾ തുടരുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ ഇപ്പോഴും സ്ഥിരസാന്നിധ്യമാകാൻ സഞ്ജു സാംസണിനായിട്ടില്ല. ന്യൂസിലൻഡിനുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സീനിയർ താരങ്ങൾ ടീമിൽ തിരിച്ചെത്തുമ്പോൾ സഞ്ജു സാംസൺ വീണ്ടും ടീമിൽ നിന്നും പുറത്താകും.
 
മുൻ വർഷങ്ങളിൽ ഇന്ത്യൻ ജേഴ്സിയിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് താരത്തിൻ്റേത് എന്നായിരുന്നുവെങ്കിൽ സ്ഥിരമായി മികച്ച പ്രകടനമായിരുന്നു 2022ൽ സഞ്ജു കാഴ്ചവെച്ചത്. ഏകദിനത്തിൽ സൂര്യകുമാർ യാദവിന് പോലുമില്ലാത്ത റെക്കോർഡാണ് യുവതാരമെന്ന നിലയിൽ സഞ്ജുവിനുള്ളത്.
 
ഇന്ത്യയ്ക്കായി 11 ഏകദിനങ്ങളിൽ 10 ഇന്നിങ്ങ്സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇതിൽ നിന്നും 66.2 ശരാശരിയിൽ 330 റൺസാണ് താരം നേടിയത്. 104 എന്ന മികച്ച സ്ട്രേക്ക് റേറ്റിലാണ് സഞ്ജുവിൻ്റെ പ്രകടനം. 2 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടും.ഈ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിനത്തില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
 
ന്യൂസിലൻഡിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ 36 റൺസുമായി സഞ്ജു തിളങ്ങിയെങ്കിലും വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിൽ താരത്തിന് ടീമിൽ പോലും ഇടമില്ല. അതേസമയം ലിമിറ്റഡ് ഓവറിൽ മോശം പ്രകടനം ആവർത്തിക്കുന്ന റിഷഭ് പന്ത് ബംഗ്ലാ പര്യടനത്തിലും ഇന്ത്യയുടെ പ്രധാനതാരങ്ങളിൽ ഒരാളാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article