Sanju Samson: ഭാഗ്യക്കേടിന്റെ പിടിയില്‍ മലയാളി താരം സഞ്ജു സാംസണ്‍. ഒരേസമയം ഇന്ത്യയുടെ ട്വന്റി 20, ഏകദിന സ്‌ക്വാഡില്‍ അംഗമാകാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമായത്. സമീപകാലത്ത് തുടര്‍ച്ചയായി ബിസിസിഐയുടെ അവഗണനകള്‍ക്ക് ഇരയായ സഞ്ജുവിന് ഇത്തവണ ബിസിസിഐ രണ്ട് ഫോര്‍മാറ്റിലും പരിഗണിക്കാന്‍ തീരുമാനിച്ചപ്പോള്‍ പരുക്ക് കാരണം പുറത്തിരിക്കേണ്ട അവസ്ഥ !
ന്യൂസിലന്‍ഡിനെതിരായ ടി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പറായി ബിസിസിഐയും സെലക്ടര്‍മാരും പരിഗണിച്ചിരുന്നത് സഞ്ജുവിനെയാണ്. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അസാന്നിധ്യമാണ് സഞ്ജുവിന് വാതിലുകള്‍ തുറന്നിട്ടത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റത് സഞ്ജുവിന് തിരിച്ചടിയായി.