ഞാൻ ക്യാപ്‌റ്റൻ, സംഗക്കാര കോച്ച്: ഏറെ പ്രത്യേകതയുള്ള ബന്ധമെന്ന് സഞ്ജു

Webdunia
ചൊവ്വ, 30 മാര്‍ച്ച് 2021 (20:43 IST)
ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാരയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് സന്തോഷിപ്പിക്കുന്നതാണെന്ന് രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. സംഗക്കാരയ്‌ക്കൊപ്പം നിൽക്കാൻ സാധിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും സഞ്ജു പറഞ്ഞു.
 
സംഗക്കാര രാജസ്ഥാനിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ തന്നെ വളരെ സന്തോഷമായി. ഞാൻ ടീം നായകനാകുമ്പോൾ അദ്ദേഹം പരിശീലകനാവുക എന്നത് വലിയ കാര്യമാണ്. സംഗയെ കാണാനും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തി‌ൽ നിന്നും പഠിക്കാനായി കാത്തിരിക്കുകയാണ്. 18 വയസിൽ രാജസ്ഥാൻ താരമായതാണ് എനിക്ക് ഇപ്പോൾ 26 വയസായി. ക്യാപ്‌റ്റൻസി റോൾ വിസ്‌മയത്തോടെയാണ് നോക്കികാണുന്നതെന്നും സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article