അങ്ങനെ കളിച്ചത് ടീമിന്റെ നിർദേശപ്രകാരം: മനസ്സ് തുറന്ന് സഞ്ജു സാംസൺ

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (13:59 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും മലയാളിതാരം സഞ്ജു സാംസണിന് കാര്യമായ പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.ടീമിന്റെ നാലാം നമ്പർ സ്ഥാനത്ത് കളിച്ച സഞ്ജു 3 മത്സരങ്ങളിൽ നിന്ന് വെറും 48 റൺസ് മാത്രമാണ് നേടിയത്.
 
3 മത്സരങ്ങളിലും കാര്യമായി റൺസ് കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് നിരവധി പേരാണ് സഞ്ജുവിന്റെ ബാറ്റിംഗിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇപ്പോളിതാ ഓസീസ് പര്യടനത്തിന് പിന്നാലെ നാട്ടിലെത്തിയ സഞ്ജു അതിന് പിന്നിലെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ്.
 
ഓസീസിനെതിരായ പരമ്പരയിൽ ടീമിന്റെ നിർദേശപ്രകാരമാണ് അടിച്ചുകളിച്ചതെന്നാണ് സഞ്ജു പറയുന്നത്.ഗെയിം പ്ലാനിന്റെ ഭാഗമായിരുന്നു തന്റെ അക്രമണശൈലിയെന്നും ടീം ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ സാധിച്ചതായാണ് കരുതുന്നതെന്നും സഞ്‍ജു പറഞ്ഞു.
 
വിക്കറ്റ് സൂക്ഷിച്ച് കളിച്ചിരുന്നെങ്കിൽ മികച്ച സ്‌കോർ നേടാൻ സാധിച്ചിരുന്നു. എന്നാൽ ടീം ആവശ്യപ്പെട്ടത് അതല്ല.എപ്പോളാണ് ഇന്ത്യൻ ടീമിലേക്ക് അടുത്ത അവസരം ലഭിക്കുക എന്നത് അറിയില്ലെന്നും എപ്പോൾ വേണമെങ്കിലും വിളി വരാമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article