ടീമിലെ 11 താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സംഭവം, നാണംകെട്ട് ടീം ഇന്ത്യ

ശനി, 19 ഡിസം‌ബര്‍ 2020 (15:31 IST)
ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മോശം സ്‌കോർ എന്ന നാണക്കേട് സ്വന്തമാക്കി ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏഴാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.1954-55 സീസണിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് 27 ഓവറിൽ 26 റൺസിന് പുറത്തായതാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.
 
അതേസമയം ടെസ്റ്റ്'ക്രിക്കറ്റിൽ ടീമിലെ പതിനൊന്ന് താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സംഭവമാണ്.അന്ന് 7 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ഹെർബി ടെയ്‌ലറായിരുന്നു ടോപ്സ്കോറർ. ഇന്ത്യൻ നിരയിലാകട്ടെ 9 റൺസുമായി മായങ്ക് അഗർവാളും.
 
മത്സരത്തിൽ വെറും 19 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ 6  വിക്കറ്റുകൾ നഷ്ടമായത്.ആറ് നഷ്ടപ്പെടുന്നതിനിടെ ഇന്ത്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.1996ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡര്‍ബന്‍ ടെസ്റ്റില്‍ 25 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തിയതായിരുന്നു ഇതിന്മുൻപത്തെ റക്കോർഡ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍