അടുത്ത ധോനി സഞ്ജു തന്നെ, താരത്തിൻ്റെ ഫിനിഷിങ്ങിനെ വാഴ്ത്തി ആരാധകർ

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (19:15 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. ശ്രേയസ് അയ്യര്‍ (113*) ഇഷാന്‍ കിഷന്‍ (93) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
 
അതേസമയം ശ്രേയസിൻ്റെയും ഇഷാൻ്റെയും പ്രകടനത്തിനൊപ്പം സഞ്ജു സാംസൺ പുറത്താകാതെ നേടിയ 30 റൺസും നിർണായകമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടിയെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാൻ സഞ്ജുവിനായിരുന്നില്ല. എങ്കിലും 63 പന്തിൽ നിന്നും 86* നേടിയ സഞ്ജുവിൻ്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഞ്ജുവിനായി.
 
ഇതോടെ സഞ്ജുവിനെ ഇന്ത്യൻ ഇതിഹാസമായ എം എസ് ധോനിയെ താരതമ്യപ്പെടുത്തുകയാണ് ആരാധകർ. റിഷഭ് പന്തല്ല ധോനിയുടെ പിൻഗാമിയെന്നും അത് സഞ്ജുവാണെന്നും ആരാധകർ പറയുന്നു. വിക്കറ്റുകൾ വലിച്ചെറിയുന്ന സഞ്ജുവിൽ നിന്നും താരം ഒരുപാട് മാറിയെന്നും നിലവിൽ ഇന്ത്യയുടെ വിശ്വസ്തതാരമാണെന്നും താരത്തിൻ്റെ സമീപകാല പ്രകടനങ്ങൾ ചൂണ്ടികാണിച്ച് ആരാധകർ പറയുന്നു.
 
ധോനിയെ പോലെ പതിയെ തുടങ്ങി അക്രമണത്തിലേക്ക് മാറുന്ന ശൈലിയാണ് സഞ്ജു വിജയകരമായി പിന്തുടരുന്നത്. കൂടുതൽ സമയം ക്രീസിൽ നിൽക്കുമ്പോൾ താരം കൂടുതൽ അപകടകാരിയാകുന്നുവെന്നാണ് കണക്കുകൾ പറയുന്നു. പുതിയ ശൈലി കൂടുതൽ റൺസ് കണ്ടെത്താനും സഞ്ജുവിനെ സഹായിക്കുന്നുണ്ട്.
 
വരുന്നടി20 ലോകകപ്പിന് ശേഷം ദിനേഷ് കാർത്തിക് പടിയിറങ്ങിയാൽ ടി20യിലെ ഫിനിഷിങ് സ്ഥാനവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഏകദിനത്തിൽ അഞ്ചാം നമ്പറിലോ ആറാം നമ്പറിലെയോ വിശ്വസ്ത താരമായി സഞ്ജു തുടരുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article