രോഹിത്തിൻ്റെ വിഭാഗത്തിൽ പെടുന്ന ബാറ്ററാണ് സഞ്ജു, പ്രശംസയുമായി മുൻ ഇന്ത്യൻ താരം

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (15:31 IST)
അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തോടെ വീണ്ടും വാർഠകളിൽ നിറയുകയാണ് മലയാളി താരമായ സഞ്ജു സാംസൺ. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു 42 പന്തിൽ നിന്നും 77 റൺസുമായാണ് മടങ്ങിയത്.
 
മത്സരത്തിലെ മിന്നും പ്രകടനത്തോടെ കളി നിരീക്ഷകരും, എഴുത്തുകാരും മുൻ താരങ്ങളും സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയാണ്. ഇപ്പോഴിതാ സഞ്ജുവിൻ്റെ പ്രകടനം ഇന്ത്യൻ നായകൻ രോഹിത് ശർമയുടേത് പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
 
സഞ്ജു മനോഹരമായാണ് മത്സരത്തിൽ ബാറ്റ് ചെയ്തത്. നന്നായി തുടങ്ങിയെങ്കിലും ഇന്നിങ്ങ്സിൻ്റെ മധ്യത്തിൽ സഞ്ജു ഒന്ന് പിന്നോക്കം പോയി പക്ഷേ ഒടുവിൽ അതിവേഗം സ്കോർ ഉയർത്തി. ബാറ്റ് ചെയ്യുമ്പോഴെല്ലാം സഞ്ജു അത് ഭംഗിയായി ചെയ്യും. രോഹിത് ശർമയും ഒരിക്കലും മോശമായി ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല. ആ ഗണത്തിൽ പെടുന്ന ബാറ്റ്സ്മാനാണ് സഞ്ജു. ബാറ്റ് ചെയ്യുമ്പോഴെല്ലാം വളരെ മനോഹരമായാണ് ഇരുതാരങ്ങളും ബാറ്റ് ചെയ്യുക. റൺസ് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കും ഒപ്പം മത്സരത്തെ മൊത്തം നിയന്ത്രിക്കുകയും ചെയ്യും. ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article