സെയ്‌നിക്ക് പകരം പ്ലേയിങ് ഇലവനിൽ സന്ദീപ് വാര്യർക്കൊപ്പം അർഷ്‌ദീപ് സിങ്ങിനെയാണ് പരിഗണിക്കുന്നത്. ഇടംകയ്യൻ ഫാസ്റ്റ് ബൗളറായ അർഷ്‌ദീപിനാണ് അവസാന ഇലവനിൽ സാധ്യത കൂടുതൽ. ശ്രീലങ്കക്ക്എതിരായ രണ്ടാം ടി20 മത്സരത്തിൽ എക്‌സ്ട്രാ കവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സെയ്‌നിയുടെ തോളെല്ലിന് പരിക്കേറ്റത്. ശേഷം മത്സരത്തിൽ സെയ്‌നി പന്തെറിഞ്ഞിരുന്നില്ല.