ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ്, ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു

ചൊവ്വ, 27 ജൂലൈ 2021 (16:52 IST)
ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ശ്രീലങ്ക ടി20 മത്സരം മാറ്റിവെച്ചു. ഈ മത്സരം നാളെ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
 
ആദ്യ മത്സരത്തില്‍ പാണ്ഡ്യ കളിച്ചിരുന്നതിനാല്‍ രണ്ട് ടീമിലും ഉള്‍പ്പെട്ട താരങ്ങളും കോച്ചിംഗ് സ്റ്റാഫും ഐസൊലേഷനിലാണ്. ഇവരുടെ ഫലങ്ങളും നെഗറ്റീവ് ആണെങ്കിൽ മാത്രമെ നാളെ കളി നടക്കുകയുള്ളു. അതേസമയം ഇംഗ്ലണ്ടിൽ ഇന്ത്യൻ ഇന്ത്യൻ ടീമിനൊപ്പം ചേരാനിരുന്ന സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ആദ്യ ടി20 മത്സരം വിജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ (1-0)ന് മുന്നിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍