ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ മേരി കോമിന് പിന്നാലെ ലോവ്‌ലിന ബോര്‍ഗോഹൈനും ജയത്തോടെ തുടക്കം.വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്‌സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലോവ്‌ലിന ക്വാർട്ടറിൽ കടന്നത്. അടുത്ത മത്സരം കൂടി വിജയിക്കാനായാൽ ലോവ്‌ലിനയ്ക്ക് ഒരു മെഡൽ ഉറപ്പിക്കാം.