ഇഷ്ടഭക്ഷണം പിറ്റ്‌സയെന്ന് മീരാബായ് ചാനു, ജീവിതകാലം ഇനി പിറ്റ്‌സ സൗജന്യമെന്ന് കമ്പനി

തിങ്കള്‍, 26 ജൂലൈ 2021 (15:39 IST)
ഒളിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ താരമാണ് മീരാബായ് ചാനു. ഭാരദ്വഹനത്തിലാണ് താരം മെഡൽ നേടിയത്. ഗെയിംസിന്റെ ആദ്യദിനത്തിൽ തന്നെ ഇന്ത്യൻ ജനതയെ ആവേശത്തിലാഴ്‌ത്തിയ മീരബായ് മെഡൽ നേടിയതിന് പിന്നാലെ ഇഷ്ടഭക്ഷണം പിറ്റ്‌സയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചാനുവിന് ജീവിതകാലം മുഴുവൻ തങ്ങളുടെ പിറ്റ്‌സ സൗജന്യമയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡോമിനോസ്.
 
പരിശീലനത്തിന്റെയും മറ്റും ഭാഗമായി ചാനു കഴിഞ്ഞ നാല് വർഷമായി സാലഡുകൾ മാത്രമാണ് കഴിച്ചിരുന്നത്. ഇനിയിപ്പോൾ ഐസ്ക്രീം, കേക്ക് പോലെ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ  ചോദ്യത്തിനോട് പിറ്റ്‌സ കഴിക്കണമെന്നാണ് ആഗ്രഹമെന്നാണ് ചാനു പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ 100 കോടി ജനങ്ങളുടെ സ്വപ്‌നം നിറവേറ്റിയ ചാനുവിന് ജീവിതകാലം മുഴുവൻ പി‌റ്റ്‌സ സൗജന്യമായിരിക്കുമെന്ന് ഡൊമിനോസ് പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍