ഇന്ത്യയ്ക്ക് ആശ്വാസം: ക്രുണാൽ പാണ്ഡ്യയുടെ അടുത്ത സമ്പർക്കത്തിലുള്ള 8 ഇന്ത്യൻ കളിക്കാരുടെ ഫലം നെഗറ്റീവ്

ബുധന്‍, 28 ജൂലൈ 2021 (12:32 IST)
കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ക്രുണാൽ പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന 8 ഇന്ത്യൻ താരങ്ങളുടെ ഫലം നെഗറ്റീവ്. ഇന്നലെയായിരുന്നു ക്രുണാൽ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ക്രുണാലിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചിരുന്നു.
 
മാറ്റിവെച്ച രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. 8 താരങ്ങൾക്ക് കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചെങ്കിലും ഇവർക്ക് ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കാനായേക്കില്ല. ഇന്ത്യയുടെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിക്കപ്പെട്ട സൂര്യകുമാർ യാദവ്,പൃഥ്വി ഷാ എന്നിവരുടെ യാത്ര കൊവിഡ് വാർത്തയെ തുടർന്ന് നീണ്ടേക്കും. ക്രുണാലുമായി അടുത്ത സമ്പർക്കം പുലർത്തിയവരിൽ ഈ രണ്ട് പേർ ഉണ്ടെന്നാണ് റിപ്പോർട്ട്.
 
ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പടെയുള്ളവ പാലിക്കേണ്ടതിനാൽ താരങ്ങൾക്ക് ആദ്യമത്സരം കളിക്കാൻ സാധിക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍