കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കേന്ദ്രം

ശ്രീനു എസ്

ബുധന്‍, 28 ജൂലൈ 2021 (08:04 IST)
കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കേന്ദ്രം. വാക്‌സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്ന കാര്യത്തില്‍ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തെ അഭിനന്ദിച്ചു. കൂടാതെ കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനത്ത് സ്റ്റോക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
 
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ അധികമായി വര്‍ധിക്കുന്നത് 22 ജില്ലകളിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇതില്‍ ഏഴുജില്ലകള്‍ കേരളത്തിലേതാണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളാണ് അവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍